Thursday, November 15, 2012
പ്രണയകാലം
പനിനീറ് പുഷ്പം വിരിഞ്ഞ കാലം
പരസ്പര മിഴിയി, ലുണറ്ന്നു നമ്മള്!
പ്രണയ വനിയിലൊ,രമൃത നൂലിനാല്
ഹൃദയങ്ങ, ളൊന്നായ്, കൊരുത്തു നമ്മൾ!
ഒരു നേരം കാണാതിരുന്നു, വെങ്കി-
ലൊരുയുഗ, വേനല് പടറ്ന്ന പോലെ
പരിധിയി, ലില്ലെന്ന നാദം കിലുങ്ങിയാല്,
കരളിന്റെ കമ്പി മുറിഞ്ഞ പോലെ!
കേവലം കൌമാര ഭൂതിയെന്നോ, നിങ്ങള്
കളിയാക്കുന്നൂ, നരവീണ കുട്ടികള്!
ആയിരം കൌമാര ജന്മം കഴിഞ്ഞാലു-
മണയില്ല ഞങ്ങടെ പ്രേമ സൂര്യന്!
ഒരുവാനി, ലൊരുതരുവി.ലൊരേ, ചില്ലയി-
ലൂയലാടും ഞങ്ങള് കല്പ കാലം!
----*----
Sunday, October 14, 2012
Thursday, August 9, 2012
ദിനചതുരങ്ങൾ
ചീട്ട്
ലക്ഷമാറു കൊടുക്കേണ-
മംഗത്വക്കാർഡു കിട്ടുവാൻ!
ഞങ്ങൾ ചുമട്ടുകാരിന്നു്
ചരക്കിൻ മുതലാളികൾ!
പണിയാതെ പണം വാരാൻ
വേറുണ്ടോ,വഴി വല്ലതും?
നോക്കി നിന്നാൽ പണംകിട്ടു-
മേതു നാടുണ്ടു് ഭൂമിയിൽ?
----*----
ഓട്ടം
നിരന്തം കാല വാനത്തിൽ
തരി പോലൊരു ജീവിതം,
പോരടിച്ചു തുലയ്ക്കാതെ
മരണം വരെ,യോടുക!
ചിരശാന്തി സ്വരൂപത്തിൽ
നിരാമയ,മിരിക്കുക!
സർവ്വതും സ്വന്തമാണപ്പോൾ
താൻതന്നെ,യഖിലേശ്വരൻ!
----*----
രക്ഷ
രക്ഷിപ്പീലാരു,മാരേയും
ശിക്ഷയേകാനുമില്ലൊരാൾ!
ഓരോരുത്തർക്കു,മുണ്ടോരോ
മതവും സ്വന്ത ദൈവവും !
ദൈവങ്ങൾ കൂടിയാടുമ്പോൾ
ഭവിക്കും നന്മതിന്മകൾ!
അവയിൽ സ്ഥിതി ചെയ്യുന്നു
ജീവനും സർവ്വ സത്യവും!
----*----
സ്നേഹം
സ്നേഹം സംതൃപ്തിയാ,ണപ്പോ-
ളവനും നീയു,മുണ്ടതിൽ!
ഞാനാകുന്നതു നീതന്നെ
നീയാം ഞാൻ തന്നെ സർവ്വതും!
അന്നാളിൽ നമ്മളൊന്നാകു-
മന്നു പൂർണ്ണത കൈവരും!
എല്ലാ വേദനയും മാറി-
യെത്തും നിത്യാനുഭൂതിയിൽ!
----*----
സംതൃപ്തി
സ്നേഹം സംതൃപ്തിയാകുന്നു
തൃപ്തിയാകുന്നു പൂർണ്ണത!
പരിപൂർണ്ണത തൻ വീട്ടി-
ലില്ല വേദന; ദുഃഖവും!
ഒരിയ്ക്കൽ നമ്മ,ളൊന്നിയ്ക്കും
അവിടെപ്പൂർണ്ണ ശാന്തിയിൽ!
ഭുജിയ്ക്കും പരമാനന്ദ-
മളവില്ലാതെ സുസ്ഥിരം!
----*----
വിവരദ്രോഹി
സ്വന്തം ശരീരമാണേറ്റ-
മുത്തമൻ വൈദ്യനെപ്പൊഴും
അത്യാവശ്യം സഹായിച്ചാൽ
മതിയേതു വിപത്തിലും
വിവരദ്രോഹി തൊട്ടെന്നാൽ
കുളം കുത്തും പലപ്പൊഴും!
പൂർണ്ണ ശ്രദ്ധ പുലർത്തേണ-
മാദി തൊട്ടേ സഹായികൾ!
----*----
ലക്ഷമാറു കൊടുക്കേണ-
മംഗത്വക്കാർഡു കിട്ടുവാൻ!
ഞങ്ങൾ ചുമട്ടുകാരിന്നു്
ചരക്കിൻ മുതലാളികൾ!
പണിയാതെ പണം വാരാൻ
വേറുണ്ടോ,വഴി വല്ലതും?
നോക്കി നിന്നാൽ പണംകിട്ടു-
മേതു നാടുണ്ടു് ഭൂമിയിൽ?
----*----
ഓട്ടം
നിരന്തം കാല വാനത്തിൽ
തരി പോലൊരു ജീവിതം,
പോരടിച്ചു തുലയ്ക്കാതെ
മരണം വരെ,യോടുക!
ചിരശാന്തി സ്വരൂപത്തിൽ
നിരാമയ,മിരിക്കുക!
സർവ്വതും സ്വന്തമാണപ്പോൾ
താൻതന്നെ,യഖിലേശ്വരൻ!
----*----
രക്ഷ
രക്ഷിപ്പീലാരു,മാരേയും
ശിക്ഷയേകാനുമില്ലൊരാൾ!
ഓരോരുത്തർക്കു,മുണ്ടോരോ
മതവും സ്വന്ത ദൈവവും !
ദൈവങ്ങൾ കൂടിയാടുമ്പോൾ
ഭവിക്കും നന്മതിന്മകൾ!
അവയിൽ സ്ഥിതി ചെയ്യുന്നു
ജീവനും സർവ്വ സത്യവും!
----*----
സ്നേഹം
സ്നേഹം സംതൃപ്തിയാ,ണപ്പോ-
ളവനും നീയു,മുണ്ടതിൽ!
ഞാനാകുന്നതു നീതന്നെ
നീയാം ഞാൻ തന്നെ സർവ്വതും!
അന്നാളിൽ നമ്മളൊന്നാകു-
മന്നു പൂർണ്ണത കൈവരും!
എല്ലാ വേദനയും മാറി-
യെത്തും നിത്യാനുഭൂതിയിൽ!
----*----
സംതൃപ്തി
സ്നേഹം സംതൃപ്തിയാകുന്നു
തൃപ്തിയാകുന്നു പൂർണ്ണത!
പരിപൂർണ്ണത തൻ വീട്ടി-
ലില്ല വേദന; ദുഃഖവും!
ഒരിയ്ക്കൽ നമ്മ,ളൊന്നിയ്ക്കും
അവിടെപ്പൂർണ്ണ ശാന്തിയിൽ!
ഭുജിയ്ക്കും പരമാനന്ദ-
മളവില്ലാതെ സുസ്ഥിരം!
----*----
വിവരദ്രോഹി
സ്വന്തം ശരീരമാണേറ്റ-
മുത്തമൻ വൈദ്യനെപ്പൊഴും
അത്യാവശ്യം സഹായിച്ചാൽ
മതിയേതു വിപത്തിലും
വിവരദ്രോഹി തൊട്ടെന്നാൽ
കുളം കുത്തും പലപ്പൊഴും!
പൂർണ്ണ ശ്രദ്ധ പുലർത്തേണ-
മാദി തൊട്ടേ സഹായികൾ!
----*----
Thursday, May 3, 2012
ആദിയിലന്ത്യം
ഇരുൾ തുളുമ്പി നിന്നീടും
മഹാ വിസ്തൃത സാഗരം!
ശബ്ദമില്ല ചലനമി-
ല്ലൊരു തുള്ളി വെളിച്ചവും!
ഇതിൻ ശൂന്യവിതാന,ത്താ-
ലിലപോലൊരു മേരുവിൽ,
തപസ്സു ചെ,യ്തണുപ്രായൻ
പ്രപഞ്ചത്തിൻ പിതാമഹൻ!
യുഗങ്ങൾ നീണ്ട യജ്ഞം സ-
ഫലമായ്ത്തീർന്ന മാത്രയിൽ
ആശ പോൽ, സ്വന്തമാത്മാവു
നൂറായ് പൊട്ടി വിരിഞ്ഞു പോൽ!
അവയോ,പിന്നെയും പൊട്ടി
പലേനിലയമിട്ടുപോൽ!
മഹാ സ്ഫോടന ശബ്ദങ്ങൾ
വിശ്വമാകെ മുഴങ്ങിപോൽ!
അതാണിന്നും മുഴങ്ങും ത്രി-
സ്വരാക്ഷര മഹാസ്വരം!
ഓംകാര മന്ത്ര പുഷ്പത്തിൻ
മധുവായ്,വചനാമൃതം,
ആത്മാവാകെ, നിറഞ്ഞപ്പോൾ
ജീവൻ ഭൂവി,ലുദിച്ചു പോൽ!
ജീവനോരോന്നുമാത്മാവി-
ന്നസ്ഥിത്വം പങ്കു വയ്ക്കയിൽ
ഉണ്ടായ ഭിന്ന ജന്മങ്ങ-
ളെല്ലാം ഞാനെ,ന്നറിഞ്ഞു ഞാൻ!
സയൻസും ബൈബിളും വേദ-
മന്ത്ര തന്ത്ര ശതങ്ങളും,
ഉൽപ്പത്തിക്കു വലംവച്ചു
നാലു ചുറ്റും കറുങ്ങവേ,
ഇതേ ബിന്ദുവിലീക്ഷിക്കാം
പ്രപഞ്ചത്തിൻ പിതാവിനെ!
സമസ്ത ശക്തിസമ്പത്തിൻ
നികേതം ഗൂഢ സത്തയേ!
സത്തിൻ രൂപ വിശേഷങ്ങൾ
കാണാൻ തപ്പി നടന്നവർ
അതിതാണെന്നു കൽപ്പിച്ചു
കൊത്തിയുണ്ടാക്കി മൂർത്തികൾ!
അവയ്ക്കാദരവർപ്പിക്കാ-
നടുത്തായ്ച്ചെന്നു നിൽക്കവേ
അറിഞ്ഞൂ മുഖമില്ലാത്ത
വെറും ബിംബങ്ങ,ളാണവ!
അൽപ്പ വിജ്ഞാനി ഞാൻ തന്നെ
ഇവ നിർമ്മിച്ച ശിൽപ്പിയും!
അറിഞ്ഞേൻ തനി സമ്പൂർണ്ണം
വെറും ശൂന്യതയെന്നതും!
വിധിക്കുന്നതു ഞാനേ,ഞാൻ
മാത്രമെൻ വിധിയാളനും!
നന്മ തിന്മക ളേതെന്ന-
താരു ചൊല്ലുന്നു നിശ്ചിതം?
മറ്റൊരാൾക്കധികാരങ്ങൾ
തന്നാ,രെന്നെ വിധിക്കുവാൻ?
ഇല്ലെനിയ്ക്കധിപൻ വേറെ
ഞാനാണെന്നുട മസ്ഥനും!
ആരെങ്ങാരെ വിളിച്ചാലു-
മൊരേയുത്തരമാണു ‘ഞാൻ‘
‘അഹം ബ്രഹ്മാസ്മി‘ വേദങ്ങൾ
കണ്ടതെങ്ങു,മൊരുത്തരം!
‘ഞാനെ’,പിന്നെ,യവനിലേ-
ക്കൊന്നി,ച്ചദ്വൈത ചിന്തയിൽ!
ഞാനാണു ദൈവ,മെന്നൊന്നേ
സെമറ്റിസ,മറിഞ്ഞതും!
അവർ ‘ഞാനെ‘ പ്രതിഷ്ഠിച്ചൊ-
രധികാരക്കസേരയിൽ!
ജനിച്ചിവിടെ മേലാളും
മന്തിയും ഭരണീയരും!
ഇവരോ, ദുരിതം പെയ്തു
കുടിപ്പിക്കുന്നു കയ്പുനീർ
നമുക്കു വഴി യൊന്നത്രേ
തെളിക്കാം ഋഷി വാടികൾ
ശ്രവിക്കാം സാമവേദത്തിൻ
‘സർവ്വതും സമ‘ മന്ത്രണം!
ഞാനാണു ദൈവ,മെന്നോതും
പ്രമാണം സർവ്വ മൌലികം!
അവനും ഞാനുമൊന്നെന്ന-
തറിയും സാമ ദർശനം,
സമസ്തൈശ്വര്യ സമ്പന്ന-
മേതിനും പരമാശ്രയം!
ഇവിടാണുള്ള,താത്മാവും
ബ്രഹ്മവും ദൈവ പുത്രനും.
ഇവിടെത്തന്നെ,യല്ലാഹു-
വേക,നന്ത്യ പ്രവാചകൻ!
കാണാതെ കണ്ടിവർക്കായ് നാം
ചെയ്തിടും ബലിപൂജകൾ
ഭുജിക്കാതെ ഭുജിക്കുന്ന-
താത്മാവിൻ തൃപ്തി മണ്ഡലം!
പ്രാണൻ പിരിഞ്ഞു പോകുമ്പോൾ
പൂർത്തിയാകുന്നു സർവ്വതും !
അതുപിന്നെ തപം ചെയ്വൂ
പരമാദിയി,ലെന്നപോൽ,
ഇവിടെക്കണ്ടു മുട്ടുന്ന-
തൊന്നായന്ത്യവു,മാദിയും!
----*----
മഹാ വിസ്തൃത സാഗരം!
ശബ്ദമില്ല ചലനമി-
ല്ലൊരു തുള്ളി വെളിച്ചവും!
ഇതിൻ ശൂന്യവിതാന,ത്താ-
ലിലപോലൊരു മേരുവിൽ,
തപസ്സു ചെ,യ്തണുപ്രായൻ
പ്രപഞ്ചത്തിൻ പിതാമഹൻ!
യുഗങ്ങൾ നീണ്ട യജ്ഞം സ-
ഫലമായ്ത്തീർന്ന മാത്രയിൽ
ആശ പോൽ, സ്വന്തമാത്മാവു
നൂറായ് പൊട്ടി വിരിഞ്ഞു പോൽ!
അവയോ,പിന്നെയും പൊട്ടി
പലേനിലയമിട്ടുപോൽ!
മഹാ സ്ഫോടന ശബ്ദങ്ങൾ
വിശ്വമാകെ മുഴങ്ങിപോൽ!
അതാണിന്നും മുഴങ്ങും ത്രി-
സ്വരാക്ഷര മഹാസ്വരം!
ഓംകാര മന്ത്ര പുഷ്പത്തിൻ
മധുവായ്,വചനാമൃതം,
ആത്മാവാകെ, നിറഞ്ഞപ്പോൾ
ജീവൻ ഭൂവി,ലുദിച്ചു പോൽ!
ജീവനോരോന്നുമാത്മാവി-
ന്നസ്ഥിത്വം പങ്കു വയ്ക്കയിൽ
ഉണ്ടായ ഭിന്ന ജന്മങ്ങ-
ളെല്ലാം ഞാനെ,ന്നറിഞ്ഞു ഞാൻ!
സയൻസും ബൈബിളും വേദ-
മന്ത്ര തന്ത്ര ശതങ്ങളും,
ഉൽപ്പത്തിക്കു വലംവച്ചു
നാലു ചുറ്റും കറുങ്ങവേ,
ഇതേ ബിന്ദുവിലീക്ഷിക്കാം
പ്രപഞ്ചത്തിൻ പിതാവിനെ!
സമസ്ത ശക്തിസമ്പത്തിൻ
നികേതം ഗൂഢ സത്തയേ!
സത്തിൻ രൂപ വിശേഷങ്ങൾ
കാണാൻ തപ്പി നടന്നവർ
അതിതാണെന്നു കൽപ്പിച്ചു
കൊത്തിയുണ്ടാക്കി മൂർത്തികൾ!
അവയ്ക്കാദരവർപ്പിക്കാ-
നടുത്തായ്ച്ചെന്നു നിൽക്കവേ
അറിഞ്ഞൂ മുഖമില്ലാത്ത
വെറും ബിംബങ്ങ,ളാണവ!
അൽപ്പ വിജ്ഞാനി ഞാൻ തന്നെ
ഇവ നിർമ്മിച്ച ശിൽപ്പിയും!
അറിഞ്ഞേൻ തനി സമ്പൂർണ്ണം
വെറും ശൂന്യതയെന്നതും!
വിധിക്കുന്നതു ഞാനേ,ഞാൻ
മാത്രമെൻ വിധിയാളനും!
നന്മ തിന്മക ളേതെന്ന-
താരു ചൊല്ലുന്നു നിശ്ചിതം?
മറ്റൊരാൾക്കധികാരങ്ങൾ
തന്നാ,രെന്നെ വിധിക്കുവാൻ?
ഇല്ലെനിയ്ക്കധിപൻ വേറെ
ഞാനാണെന്നുട മസ്ഥനും!
ആരെങ്ങാരെ വിളിച്ചാലു-
മൊരേയുത്തരമാണു ‘ഞാൻ‘
‘അഹം ബ്രഹ്മാസ്മി‘ വേദങ്ങൾ
കണ്ടതെങ്ങു,മൊരുത്തരം!
‘ഞാനെ’,പിന്നെ,യവനിലേ-
ക്കൊന്നി,ച്ചദ്വൈത ചിന്തയിൽ!
ഞാനാണു ദൈവ,മെന്നൊന്നേ
സെമറ്റിസ,മറിഞ്ഞതും!
അവർ ‘ഞാനെ‘ പ്രതിഷ്ഠിച്ചൊ-
രധികാരക്കസേരയിൽ!
ജനിച്ചിവിടെ മേലാളും
മന്തിയും ഭരണീയരും!
ഇവരോ, ദുരിതം പെയ്തു
കുടിപ്പിക്കുന്നു കയ്പുനീർ
നമുക്കു വഴി യൊന്നത്രേ
തെളിക്കാം ഋഷി വാടികൾ
ശ്രവിക്കാം സാമവേദത്തിൻ
‘സർവ്വതും സമ‘ മന്ത്രണം!
ഞാനാണു ദൈവ,മെന്നോതും
പ്രമാണം സർവ്വ മൌലികം!
അവനും ഞാനുമൊന്നെന്ന-
തറിയും സാമ ദർശനം,
സമസ്തൈശ്വര്യ സമ്പന്ന-
മേതിനും പരമാശ്രയം!
ഇവിടാണുള്ള,താത്മാവും
ബ്രഹ്മവും ദൈവ പുത്രനും.
ഇവിടെത്തന്നെ,യല്ലാഹു-
വേക,നന്ത്യ പ്രവാചകൻ!
കാണാതെ കണ്ടിവർക്കായ് നാം
ചെയ്തിടും ബലിപൂജകൾ
ഭുജിക്കാതെ ഭുജിക്കുന്ന-
താത്മാവിൻ തൃപ്തി മണ്ഡലം!
പ്രാണൻ പിരിഞ്ഞു പോകുമ്പോൾ
പൂർത്തിയാകുന്നു സർവ്വതും !
അതുപിന്നെ തപം ചെയ്വൂ
പരമാദിയി,ലെന്നപോൽ,
ഇവിടെക്കണ്ടു മുട്ടുന്ന-
തൊന്നായന്ത്യവു,മാദിയും!
----*----
![]() |
| Gust in night |
Saturday, February 25, 2012
മനുഷ്യപുത്രനുമായി..14
ഒരു
നിശ്ശബ്ദാഭിമുഖം
-14-
ഇതെൻ വെറും വിലാപങ്ങ-
ളഥവാ,ജൽപ്പനങ്ങളോ?
അറിവില്ലാത്തവൻ, ഞാൻ സ്വ-
മുഖം കാണാത്തവൻ പുറം-
പോക്കിൽ കുരുത്തു കുറ്റിച്ച
കാണാ,ത്തകരയല്ലയോ?
![]() |
| thatha |
കാണിച്ചാലും ദയാ ദൃഷ്ടി
കൊണ്ടിതിൻ സത്യ സൌഷ്ഠവം.
നിങ്ങൾ കണ്ണു തുറക്കായ്കി-
ലെവ്വിധം കാണു മെൻമുഖം?
ഈ,മുഖം കാണുവാൻ മാർഗ്ഗ-
മില്ലാ മിഴികളെന്നിയേ!
----*----
-എബ്രാഹം മൂഴൂർ
Friday, February 24, 2012
മനുഷ്യപുത്രനുമായി..13
ഒരു
നിശ്ശബ്ദാഭിമുഖം
-13-
നിന്റെ രക്തം സ്വരുക്കൂട്ടി
ലോകമെങ്ങു,മുറപ്പിക്കാ-
നോടിക്കൂടു,മവിജ്ഞരും
കോൺക്രീറ്റു കാടു തീർക്കുന്ന
വെറും പൊങ്ങച്ച വൃത്തിയും
എന്റെ ചിത്തം മഥിക്കുമ്പോൾ
അതു ഞാ;നറിയുന്നു ഞാൻ!
അതേ,ഞാൻ തന്നെ;നീയല്ലീ
കുരിശ്ശിൻ ശില്പിയാവതും
തെരുഭൂവി,ലതിൽതൂങ്ങി
ഉറക്കെ പ്രലപിപ്പതും!
------------------------തുടരും
നിശ്ശബ്ദാഭിമുഖം
-13-
നിന്റെ രക്തം സ്വരുക്കൂട്ടി
ലോകമെങ്ങു,മുറപ്പിക്കാ-
നോടിക്കൂടു,മവിജ്ഞരും
കോൺക്രീറ്റു കാടു തീർക്കുന്ന
വെറും പൊങ്ങച്ച വൃത്തിയും
എന്റെ ചിത്തം മഥിക്കുമ്പോൾ
അതു ഞാ;നറിയുന്നു ഞാൻ!
അതേ,ഞാൻ തന്നെ;നീയല്ലീ
കുരിശ്ശിൻ ശില്പിയാവതും
തെരുഭൂവി,ലതിൽതൂങ്ങി
ഉറക്കെ പ്രലപിപ്പതും!
Tuesday, February 21, 2012
മനുഷ്യപുത്രനുമായി..12
ഒരു
നിശ്ശബ്ദാഭിമുഖം
-12-
അവർ തന്ന വെളിച്ചം താ-
നല്ലോ നിന്റെ വചസ്സുകൾ!
അഥവാ,ജ്ഞാനസമ്പൂർണ്ണൻ
ദൈവം നീതന്നെ,യാകിലോ,
കിഴക്കിന്റെ മഹാചാര്യ-
ശിഷ്യ,നീ ജ്ഞാനമല്ലയോ?
നിനക്കെൻ ചതുർവേദങ്ങ-
ളന്യമാകുന്ന,തെവ്വിധം?
പ്രണമിക്കട്ടെ നിന്മുമ്പിൽ
നിന്നാചാര്യർക്കു മുന്നിലും!
അവർ പൌരസ്ത്യ ദിക്കിന്റെ
വിജ്ഞരെന്നറിയുന്നു ഞാൻ.
അവരെൻ പൂർവ്വികർ സത്യ-
ദൃഷ്ടാക്കൾ വേദപാലകർ
സർവ്വതും സമമെന്നുള്ള
സാമദർശനമുള്ളവർ!
കിഴക്കിൻ ബ്രഹ്മബീജത്താൽ
മേരിയാം യൂദനന്മയിൽ
-എബ്രാഹം മൂഴൂർ
നിശ്ശബ്ദാഭിമുഖം
-12-
അവർ തന്ന വെളിച്ചം താ-
നല്ലോ നിന്റെ വചസ്സുകൾ!
അഥവാ,ജ്ഞാനസമ്പൂർണ്ണൻ
ദൈവം നീതന്നെ,യാകിലോ,
കിഴക്കിന്റെ മഹാചാര്യ-
ശിഷ്യ,നീ ജ്ഞാനമല്ലയോ?
നിനക്കെൻ ചതുർവേദങ്ങ-
ളന്യമാകുന്ന,തെവ്വിധം?
പ്രണമിക്കട്ടെ നിന്മുമ്പിൽ
നിന്നാചാര്യർക്കു മുന്നിലും!
അവർ പൌരസ്ത്യ ദിക്കിന്റെ
വിജ്ഞരെന്നറിയുന്നു ഞാൻ.
അവരെൻ പൂർവ്വികർ സത്യ-
ദൃഷ്ടാക്കൾ വേദപാലകർ
സർവ്വതും സമമെന്നുള്ള
സാമദർശനമുള്ളവർ!
കിഴക്കിൻ ബ്രഹ്മബീജത്താൽ
മേരിയാം യൂദനന്മയിൽ
നിന്റെ ജന്മം ഭവിച്ചെങ്കി-
ലെത്ര നന്നെത്ര സുന്ദരം!
നിൻ ദയാസിദ്ധി വാക്കായും
കർമ്മമായും മനുഷ്യരിൽ,
പ്രവഹിക്കുന്നു,വെന്നാളു-
മെങ്കിലെത്ര മനോഹരം
------------------------തുടരും
-എബ്രാഹം മൂഴൂർ
Saturday, February 18, 2012
മനുഷ്യപുത്രനുമായി..11
ഒരു
നിശ്ശബ്ദാഭിമുഖം
ദൈവവും ദേവ വൃന്ദവും!
അവ,നെന്നുള്ളി,ലില്ലെങ്കിൽ
ഞാനുമി,ല്ലറിയുന്നു ഞാൻ!
ഈ,വെള്ളത്താളിലുള്ളോരീ
വേദവും സർവ്വ കാര്യവും(5)!
എന്നിൽ നിന്നന്യ,മൊന്നില്ല-
യെന്നേ ചൊൽവു,മനീഷികൾ-
ആർഷഭാരത പുണ്യങ്ങൾ
ബുദ്ധന്മാർ,സർവ്വ ചിന്തകർ-
മാനസം കൊണ്ടു ബ്രഹ്മാണ്ഡ-
മാകെ,യമ്മാനമാടിയോർ!
------------------------തുടരും
-എബ്രാഹം മൂഴൂർ

നിശ്ശബ്ദാഭിമുഖം
-11-
ഞാനില്ലെന്നാകി,ലില്ലല്ലോ
ഇവരെല്ലാ,മിരിക്കുന്നോ-
രിടമൊ-ന്നെന്റെ ഹൃത്തടം!
അവനെന്നുള്ളി,ലില്ലെങ്കി-
ലെങ്ങുമില്ലറിയുന്നു ഞാൻ!
ഞാനുമി,ല്ലറിയുന്നു ഞാൻ!
അക്ഷരം തന്നെയാണു ഞാൻ!
ഞാനാ,ണക്ഷര,മദ്ധ്യായം,
എന്നിൽ നിന്നന്യ,മൊന്നില്ല-
യെന്നേ ചൊൽവു,മനീഷികൾ-
ആർഷഭാരത പുണ്യങ്ങൾ
ബുദ്ധന്മാർ,സർവ്വ ചിന്തകർ-
മാനസം കൊണ്ടു ബ്രഹ്മാണ്ഡ-
മാകെ,യമ്മാനമാടിയോർ!
ണ്ടായിരത്തിനു,മപ്പുറം,
വിശ്വത്തിനു വിളക്കായി-
ട്ടറിവായി തെളിഞ്ഞവർ!
---------------
(5)തൈത്തിരിയോപനിഷത്ത്:3/10,6------------------------തുടരും
-എബ്രാഹം മൂഴൂർ

Friday, February 17, 2012
മനുഷ്യപുത്രനുമായി..10
ഒരു
നിശ്ശബ്ദാഭിമുഖം
-10-
അന്ത്യം കണ്ടവനാരുണ്ടീ
ഞാനാണാദിയു,മന്തവും(4)!
ത്യജിച്ചീടട്ടെ,ദൈവത്തിൻ
ജനമെന്നുള്ള മിഥ്യയെ!
സ്വീകരിക്കുന്നു ദൈവത്തിൻ
ജനമെന്നുള്ള സത്യവും,
വിശ്വാത്മാവായ ദൈവത്തിൻ
മക്കൾ സർവ്വരുമാകയാൽ!
സ്വർഗ്ഗസ്ഥനായ ദൈവത്തെ
നിരസിക്കുന്നതാരവൻ?
ആകാശത്തിലെ ദൈവത്തെ
സ്വീകരിക്കുന്ന ഞാനവൻ!
ഞാനാരെന്നോ,വെറും മർത്യൻ
വിശ്വ സാഗരമാലയിൽ
അലയും ചെറു നീർപ്പോള
നിമിഷാസ്ഥിത്വമുള്ളവൻ!
അന്നേരവും പ്രപഞ്ചത്തിൻ
സത്തയെന്നറിയുന്നവൻ!
ശൂന്യം ഞാനെങ്കിലീ വിശ്വം
നിശ്ശബ്ദാഭിമുഖം
-10-
അന്ത്യം കണ്ടവനാരുണ്ടീ
ഞാനാണാദിയു,മന്തവും(4)!
ത്യജിച്ചീടട്ടെ,ദൈവത്തിൻ
ജനമെന്നുള്ള മിഥ്യയെ!
സ്വീകരിക്കുന്നു ദൈവത്തിൻ
ജനമെന്നുള്ള സത്യവും,
വിശ്വാത്മാവായ ദൈവത്തിൻ
മക്കൾ സർവ്വരുമാകയാൽ!
സ്വർഗ്ഗസ്ഥനായ ദൈവത്തെ
നിരസിക്കുന്നതാരവൻ?
ആകാശത്തിലെ ദൈവത്തെ
സ്വീകരിക്കുന്ന ഞാനവൻ!
ഞാനാരെന്നോ,വെറും മർത്യൻ
വിശ്വ സാഗരമാലയിൽ
അലയും ചെറു നീർപ്പോള
നിമിഷാസ്ഥിത്വമുള്ളവൻ!
അന്നേരവും പ്രപഞ്ചത്തിൻ
സത്തയെന്നറിയുന്നവൻ!
ശൂന്യം ഞാനെങ്കിലീ വിശ്വം
ശൂന്യമെന്നറിയുന്നവൻ!
ഞാനില്ലെന്നാകി,ലില്ലല്ലോ,
കൃഷ്ണൻ,യേശു, മുഹമ്മദും
ഞാനില്ലെന്നാകി,ലില്ലല്ലോ
ദൈവവും ദേവ വൃന്ദവും!
---------------
(4)ഗ്നോ.ബൈ-മനസ്സിന്റെ മുഴക്കം:131/7
------------------------തുടരും മനുഷ്യപുത്രനുമായി..8
ഒരു
നിശ്ശബ്ദാഭിമുഖം
മെത്തീടുന്നതു മുക്തിയിൽ!
കണ്ണു വേണം പദങ്ങളിൽ !
കാണുന്നേൻ സത്യ മെന്തെന്ന
ചോദ്യത്തിൽ നിന്റെ മൌനവും!(3)
ഒരുവൻ സത്യ വിശ്വാസ-
മെന്നു ചൊല്ലുന്നതൊക്കെയും
അപരന്നന്ധ വിശ്വാസ-
മായിത്തീരുന്നതെങ്ങനെ?
നിശ്ശബ്ദാഭിമുഖം
-8-
ഏക വീഥീ വൃഥാബോധം
ത്യജിച്ചീടുക യാത്രികർ.
വഴിയേതിൽ നടന്നാലു-
ഏതു പാത വരിച്ചാലും
വിശ്വാത്മാവു വസിച്ചീടു-
ന്നുണ്മ,യായതി ലൊക്കെയും.
വിശ്വാത്മാവിൽ ലയിക്കുമ്പോ-
ളതാ,ണെന്നുടെ മുക്തിയും!
ത്യജിപ്പൂ,സത്യവിശ്വാസ-
മെന്നുള്ളൊ,രന്ധ വീക്ഷണം!
കാണുന്നേൻ സത്യ മെന്തെന്ന
ചോദ്യത്തിൽ നിന്റെ മൌനവും!(3)
ഒരുവൻ സത്യ വിശ്വാസ-
മെന്നു ചൊല്ലുന്നതൊക്കെയും
അപരന്നന്ധ വിശ്വാസ-
![]() |
| we |
എല്ലാം ശരി,യതേനേരം
തെറ്റുമാണിവയൊക്കെയും!
-------------------------------------
(3)സെന്റ്.ജോൺ:18/3
------------------------തുടരും
Thursday, February 16, 2012
മനുഷ്യപുത്രനുമായി..8, 9
2012, ഫെബ്രുവരി 16, വ്യാഴാഴ്ച
ഒരു
നിശ്ശബ്ദാഭിമുഖം
-9-
തെറ്റും ശരിയു,മെന്നാളും
സമൂഹസൃഷ്ടി,യല്ലയോ?
വന്നു പോകുന്ന സത്യങ്ങ-
ളല്ലാതെന്ത് മമാശ്രയം?
സമൂഹപ്പൊതു നന്മയ്ക്കേ
പുണ്യപാപങ്ങളൊക്കെയും.
കാലം തോറു,മിടം തോറും
മാറീടുന്നവ നിശ്ചയം.
വിശ്വാസം ദൃഢമാണെങ്കി-
ലതേ സത്യം സ്വചിന്തയിൽ.
അതാർക്കുമതു താനത്രേ
ഇല്ല യാതൊരു ഭേദവും.
വ്യക്തി സത്യം തെളിച്ചോട്ടെ
തന്റെ,യേകാത്മ പാതകൾ.
മറക്കായ്ക സമൂഹത്തിൻ
നീതിയും പൊതുധാരയും.
പൊതു വീഥി,യൊരുത്തർക്കും
സ്വന്തമല്ല നിനയ്ക്കുക.
പൊതു പാതകളേവർക്കും
സ്വന്തമെന്നും നിനയ്ക്കുക.
ഇതിലേയെന്നു ചൊന്നീടാ-
നാരാണു വഴി കണ്ടവൻ?
------------------------തുടരും
പോസ്റ്റ് ചെയ്തത് abrahammoozhoor ല്‍ 8:45 am
0 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
Twitter ല്‍ പങ്കിടുകFacebook ല്‍ പങ്കിടുക
2012, ഫെബ്രുവരി 14, ചൊവ്വാഴ്ച
Monday, February 13, 2012
മനുഷ്യപുത്രനുമായി..7
ഒരു
നിശ്ശബ്ദാഭിമുഖം
-7-
പ്രപഞ്ചത്തിൻ മഹാപ്രാണൻ
തനുവിൻ പ്രാണ,നെന്നപോൽ,
ഏതിടത്തും വസിക്കുന്നു
മൂർത്താമൂർത്ത,മനശ്വരം,
ജീവിച്ചീടുന്നു കാലത്തി-
ന്നനാദ്യന്ത പ്രഹേളിയിൽ!
സർവ്വസത്ത,യിതേസത്യം
സമാധാരം സമസ്തവും
പ്രപഞ്ചാത്മാ,വിതേദൈവ-
മേതു പേരിൽ വിളിക്കിലും!
ജീവാത്മാവു,മതേ ദൈവം
സർവ്വം പ്രാണ നിബന്ധിതം !
ചരാ ചരങ്ങളെല്ലാവും
ജനിച്ചീ ദൈവ സത്തയിൽ !
മനുഷ്യപുത്ര,നാകുന്നു
ജനിച്ചവരി,ലുന്നതൻ!
അവൻ ദൈവ സുതൻ തന്നെ
അശേഷ,മില്ല സംശയം!
ദൈവപുത്രനവൻ മാത്ര-
മെന്നു ചൊല്ലുന്ന ദർശനം
ഹരിച്ചാലും മഹാത്മാവേ,
എല്ലാം നിൻ മക്കളാകയാൽ!
------------------------തുടരും
Sunday, February 12, 2012
മനുഷ്യപുത്രനുമായി..4,5,6
ഒരു
നിശ്ശബ്ദാഭിമുഖം
-4-
തെരുവിൽ കൂടിയാർക്കുന്നു
പേ, പിടിച്ചനുയായികൾ!
തല താഴ്ത്തി നടക്കുന്നു
നടുക്കായൊരു ദൈന്യത!
ആസനത്തി,ലിരിക്കുന്നു
പീലാത്തോസൊരു ളോഹയിൽ!
എറ്റേണൽ സിറ്റി തൊട്ടിങ്ങു
ചുറ്റേണിപ്പള്ളിയോളവും
പാര കൂർപ്പിച്ചു വയ്ക്കുന്നു
നിൻ ശിഷ്യാഭാസ സഞ്ചയം!
ശവക്കല്ലറ മാന്തീടു-
ന്നിരുളിൻ മറ വച്ചവർ.
ബലാത്സംഗം നടത്തുന്നു
ചത്ത പെണ്ണിൻ ജഢത്തിലും
പൂർവ്വാസ്ഥികൾ പെറുക്കുന്നു
വാടകപ്പയ്യനേകുവാൻ.
നാഡീ ശക്തിക്ക് നന്നത്രേ
സൂപ്പു വച്ചു കുടിക്കുകിൽ!
അവർ തട്ടിക്കളിക്കുന്ന-
തമ്മൂമ്മത്തലയോട്ടികൾ!
-5-
മൌനത്തിൻ കടലോരത്ത്
മത്സ്യത്തള്ള പിടഞ്ഞതും
സമ്മോദം തലവർക്കായോ-
രമ്മ വേഷ,മഴിപ്പതും
അതു കാണും വെറും കന്യ-
യ്ക്കഭയം കിണറാവതും,
കാണ്മീലേ, നിന്റെയാഗോള
രക്ഷകർ - സ്വർഗ്ഗപാലകർ?
ഇവ കുത്തിപ്പിളർന്നില്ലേ
പിന്നെയും നിന്റെ മാർവ്വിടം?
ഇവ തന്ന,തെനിക്കെത്ര
നിദ്രയില്ലാത്ത രാത്രികൾ?
മക്കളേ,യുപ്പു നോക്കുന്ന
മഹാ പുണ്ണ്യ പ്രഘോഷകർ!
വെന്തീങ്ങ തപ്പി മാറത്തു
പരതും കരവേലകൾ!
എല്ലാം നീയറിവീലെന്നോ,
എങ്ങു നിൻ ചാട്ടവാറുകൾ?
ഇടം കിട്ടുമിടത്തെല്ലാം
പിച്ച തെണ്ടുന്ന പെട്ടികൾ!
അവ ഛർദ്ദിച്ചു കൂട്ടുന്നു
കള്ളന്മാരുടെ കീശയിൽ!
-6-
കാപട്യങ്ങൾ പ്രഘോഷിച്ചു
കാതടപ്പിക്കു,മജ്ഞരേ,
അവൻ ചോദ്യമെറിഞ്ഞില്ലേ
നിങ്ങൾ തൻ ശീർഷ നാഡിയിൽ?
“കരയും കടലും ചുറ്റി
സഞ്ചരിക്കുന്നതെന്തിനു്?
മതത്തിൽ ചേർത്തു നിങ്ങൾതൻ
നരകത്തീ പടർത്തുവാൻ?”(1)
സ്വർഗ്ഗരാജ്യം മനസ്സിന്നുൾ(2)
വാനിൽ നിക്ഷിപ്ത,മല്ലയോ?
സർവ്വ വേദവു,മോതുന്ന-
തിതാ,ണില്ലൊരു സംശയം!
മുണ്മ,സത്യസ സത്യവും!
ഇതല്ലയോ, തപം കൊണ്ടു
കണ്ടു പൂർവ്വ മനീഷികൾ!
ദൈവസത്യം പ്രപഞ്ചത്തിൽ
വ്യാപിതം ജീവസത്യമായ് !
ജീവസത്യം ശരീരത്തിൽ
----------------------------
(1)സെന്റ്.മാത്യു:22/15
(2)കഠോപനിഷത്ത്:1/14, തോമസിന്റെ
സുവിശേഷം(ഗ്നോസ്റ്റിക് ബൈബിൾ)3&113
------------------------തുടരും
Thursday, February 9, 2012
മനുഷ്യപുത്രനുമായി..
ഒരു
നിശ്ശബ്ദാഭിമുഖം
നീ,മർത്യപുത്ര,നെന്നാളും
ഭൂമാതിൻ പ്രീയ നന്ദനൻ!
ഇല്ലായ്മ തൻ പുറമ്പോക്കിൽ
തൊഴുത്തിൻ കൊച്ചു മൂലയിൽ,
സംശയത്തിൻ നികായത്തിൽ
പാതിരാവിൽ പിറന്നു നീ!
വിയത്തിലൊരു നക്ഷത്രം
കണ്ടു നിന്നുടെ കണ്ണുകൾ!
വിദ്വാന്മാരും നൃപന്മാരും
നിരീക്ഷിച്ചു സവിസ്മയം!
താതനേയറിയാൻ മാത്ര-
മറിഞ്ഞീടാ,തലഞ്ഞു നീ,
നാടു ചുറ്റി നടന്നപ്പോൾ
നീയറിഞ്ഞു മനുഷ്യരെ!
ഒടുവിൽ ദൈവ,മേവർക്കും
പിതാവെന്നു,മറിഞ്ഞു നീ!
ഈശ്വരൻ തന്നെ,യേവർക്കും
താതനെന്നുള്ള ദർശനം
അഗ്നിയായി പടർന്നപ്പോൾ
ജ്വലിച്ചൂ നിന്റെ ഹൃത്തടം
-2-
മനുഷ്യദുഃഖ,മാകുന്നു
തന്റെ വേദനയെന്നതും
കണ്ടൂ ഹൃദയ വെട്ടത്തിൽ
ഹസ്താമലക,മെന്നപോൽ!
മർത്യയാതന തൻ ക്രൂശും
താങ്ങി നീയേങ്ങിയെത്തവേ,
കപാലഗിരി കയ്യേറ്റു
നിന്നേ, തൻ ശീർഷ വേദിയിൽ!
അവർ നിൻ മൃതി ഘോഷിക്കെ
നീ,ജനിച്ചു ജനങ്ങളിൽ!
വിലയ്ക്കെടുത്തവർ പിന്നെ
നിൻ പ്രേഷ്ഠ മണവാട്ടിയെ!
ഞാനോ? ഞാനാരു്? നീയല്ലാ-
താരുമില്ലെന്നു കണ്ടവൻ!
നീ; ഞാനു,മവരും ഭിന്ന-
രല്ലെന്നുമറിയുന്നവൻ!
നിന്റെ കേവലബാല്യത്തി-
ലാശാരിപ്പണി ശാലയിൽ,
ക്രൂശിൻ തടി മുറിക്കുമ്പോൾ
മൺചിരാതായെരിഞ്ഞു നീ.
ഞാനന്നൊരു ശവപ്പെട്ടി-
വീട്ടിൽ ഹോമിച്ചു ജീവിതം!
-3-
മണ്ണെണ്ണപ്പുക തിന്നെന്നും
പുണ്ണുപോൽ വിങ്ങി കണ്ണുകൾ!
പതിച്ചിരുന്നു നിൻ ചിത്ര-
മന്നും മാനസ ഭിത്തിയിൽ!
നമ്മൾ തീർത്തും നിരാലംബർ
കേവലം നാടുതെണ്ടികൾ!
ഈ വിചാരമടുപ്പിച്ചു
നിന്നി,ലെന്നുടെ മാനസം
അവർ നിൻ രക്ത മാംസങ്ങൾ
വിറ്റു വാങ്ങി സുഖാസനം!
പൊയ്മുഖം വച്ചു ദീക്ഷിച്ചാ-
രിരട്ടത്താപ്പു വിദ്യകൾ
സത്യവിശ്വാസ ഖഡ്ഗം കൊ-
ണ്ടരിഞ്ഞിട്ടു ശിരസ്സുകൾ!
‘ഓൾഡുമങ്കിൻ’ മുഴുക്കുപ്പി
പോലെ മിന്നുന്ന ചാപ്പലിൽ
അവർ നിന്നെ പ്രതിഷ്ഠിച്ചു
മിഴി പൊട്ടിച്ചു മണ്ടയിൽ!
മനുഷ്യപുത്ര, കാണ്മീലേ-
നിന്നുൾക്കണ്ണിവ നിത്യവും?
നീ ജന്മമാർന്ന കാലത്തി-
ന്നതേ രൂപങ്ങ,ളിന്നിതാ!
-4-
തെരുവിൽ കൂടിയാർക്കുന്നു
പേ, പിടിച്ചനുയായികൾ!
തല താഴ്ത്തി നടക്കുന്നു
നടുക്കായൊരു ദൈന്യത!
ആസനത്തി,ലിരിക്കുന്നു
പീലാത്തോസൊരു ളോഹയിൽ!
എറ്റേണൽ സിറ്റി തൊട്ടിങ്ങു
ചുറ്റേണിപ്പള്ളിയോളവും
പാര കൂർപ്പിച്ചു വയ്ക്കുന്നു
നിൻ ശിഷ്യാഭാസ സഞ്ചയം!
ശവക്കല്ലറ മാന്തീടു-
ന്നിരുളിൻ മറ വച്ചവർ.
ബലാത്സംഗം നടത്തുന്നു
ചത്ത പെണ്ണിൻ ജഢത്തിലും
സൂപ്പു വച്ചു കുടിക്കുകിൽ!
തമ്മൂമ്മത്തലയോട്ടികൾ!
നിശ്ശബ്ദാഭിമുഖം
നീ,മർത്യപുത്ര,നെന്നാളും
ഭൂമാതിൻ പ്രീയ നന്ദനൻ!
ഇല്ലായ്മ തൻ പുറമ്പോക്കിൽ
തൊഴുത്തിൻ കൊച്ചു മൂലയിൽ,
സംശയത്തിൻ നികായത്തിൽ
പാതിരാവിൽ പിറന്നു നീ!
വിയത്തിലൊരു നക്ഷത്രം
കണ്ടു നിന്നുടെ കണ്ണുകൾ!
വിദ്വാന്മാരും നൃപന്മാരും
നിരീക്ഷിച്ചു സവിസ്മയം!
താതനേയറിയാൻ മാത്ര-
മറിഞ്ഞീടാ,തലഞ്ഞു നീ,
നാടു ചുറ്റി നടന്നപ്പോൾ
നീയറിഞ്ഞു മനുഷ്യരെ!
ഒടുവിൽ ദൈവ,മേവർക്കും
പിതാവെന്നു,മറിഞ്ഞു നീ!
ഈശ്വരൻ തന്നെ,യേവർക്കും
താതനെന്നുള്ള ദർശനം
അഗ്നിയായി പടർന്നപ്പോൾ
ജ്വലിച്ചൂ നിന്റെ ഹൃത്തടം
-2-
മനുഷ്യദുഃഖ,മാകുന്നു
തന്റെ വേദനയെന്നതും
കണ്ടൂ ഹൃദയ വെട്ടത്തിൽ
ഹസ്താമലക,മെന്നപോൽ!
മർത്യയാതന തൻ ക്രൂശും
താങ്ങി നീയേങ്ങിയെത്തവേ,
കപാലഗിരി കയ്യേറ്റു
നിന്നേ, തൻ ശീർഷ വേദിയിൽ!
അവർ നിൻ മൃതി ഘോഷിക്കെ
നീ,ജനിച്ചു ജനങ്ങളിൽ!
വിലയ്ക്കെടുത്തവർ പിന്നെ
നിൻ പ്രേഷ്ഠ മണവാട്ടിയെ!
ഞാനോ? ഞാനാരു്? നീയല്ലാ-
താരുമില്ലെന്നു കണ്ടവൻ!
നീ; ഞാനു,മവരും ഭിന്ന-
രല്ലെന്നുമറിയുന്നവൻ!
നിന്റെ കേവലബാല്യത്തി-
ലാശാരിപ്പണി ശാലയിൽ,
ക്രൂശിൻ തടി മുറിക്കുമ്പോൾ
മൺചിരാതായെരിഞ്ഞു നീ.
ഞാനന്നൊരു ശവപ്പെട്ടി-
വീട്ടിൽ ഹോമിച്ചു ജീവിതം!
-3-
മണ്ണെണ്ണപ്പുക തിന്നെന്നും
പുണ്ണുപോൽ വിങ്ങി കണ്ണുകൾ!
പതിച്ചിരുന്നു നിൻ ചിത്ര-
മന്നും മാനസ ഭിത്തിയിൽ!
നമ്മൾ തീർത്തും നിരാലംബർ
കേവലം നാടുതെണ്ടികൾ!
ഈ വിചാരമടുപ്പിച്ചു
നിന്നി,ലെന്നുടെ മാനസം
അവർ നിൻ രക്ത മാംസങ്ങൾ
വിറ്റു വാങ്ങി സുഖാസനം!
പൊയ്മുഖം വച്ചു ദീക്ഷിച്ചാ-
രിരട്ടത്താപ്പു വിദ്യകൾ
സത്യവിശ്വാസ ഖഡ്ഗം കൊ-
ണ്ടരിഞ്ഞിട്ടു ശിരസ്സുകൾ!
‘ഓൾഡുമങ്കിൻ’ മുഴുക്കുപ്പി
പോലെ മിന്നുന്ന ചാപ്പലിൽ
അവർ നിന്നെ പ്രതിഷ്ഠിച്ചു
മിഴി പൊട്ടിച്ചു മണ്ടയിൽ!
മനുഷ്യപുത്ര, കാണ്മീലേ-
നിന്നുൾക്കണ്ണിവ നിത്യവും?
നീ ജന്മമാർന്ന കാലത്തി-
ന്നതേ രൂപങ്ങ,ളിന്നിതാ!
-4-
തെരുവിൽ കൂടിയാർക്കുന്നു
പേ, പിടിച്ചനുയായികൾ!
തല താഴ്ത്തി നടക്കുന്നു
നടുക്കായൊരു ദൈന്യത!
ആസനത്തി,ലിരിക്കുന്നു
പീലാത്തോസൊരു ളോഹയിൽ!
എറ്റേണൽ സിറ്റി തൊട്ടിങ്ങു
ചുറ്റേണിപ്പള്ളിയോളവും
പാര കൂർപ്പിച്ചു വയ്ക്കുന്നു
നിൻ ശിഷ്യാഭാസ സഞ്ചയം!
ശവക്കല്ലറ മാന്തീടു-
ന്നിരുളിൻ മറ വച്ചവർ.
ബലാത്സംഗം നടത്തുന്നു
ചത്ത പെണ്ണിൻ ജഢത്തിലും
വാടകപ്പയ്യനേകുവാൻ.
നാഡീ ശക്തിക്ക് നന്നത്രേ
അവർ തട്ടിക്കളിക്കുന്ന-
തമ്മൂമ്മത്തലയോട്ടികൾ!
Sunday, January 15, 2012
അന്ത്യവിധി
മുഴക്കീ വാന സൈന്യങ്ങൾ
കാഹളം നാലു ദിക്കിലും!
ഒറ്റയാളു,മുയർത്തില്ലാ
കഷ്ട,മെന്തു ഭവിച്ചുവോ?
കേട്ടേൻ,പരിചിതം ശബ്ദം:
അവർ ഞങ്ങടെയെല്ലുകൾ
കുഴിച്ചെടുത്തെ,ണീൽക്കുന്ന-
തിനി,യെങ്ങനെ ദൈവമേ?
തെല്ലു ചിന്തിച്ചതിൻ ശേഷം
ചൊല്ലിനാൻ, സർവ്വവല്ലഭൻ!
എങ്കിലോ മാറ്റിവയ്ക്കുന്നേ-
നന്ത്യമാം വിധിയും തഥാ.
നോക്കാം നമുക്ക്, മോഷ്ടിക്കു-
ന്നാരു, നമ്മുടെ,യസ്ഥികൾ?
ആളും പേരു,മുറയ്ക്കാതാ-
രാരോറ്റെന്തു വിധിക്കുവാൻ?
നിറുത്തി,നാദ്യമേ ചീഞ്ഞോ-
രീ, സിമിത്തേരി വാണിഭം!
മണ്ണിൻ വില മഹാക്രൂരം
വരില്ലിത്ര ന്യുയോർക്കിലും.
പിന്നെ വാരുന്നതെല്ലാവും
പണസഞ്ചിക്കു തീറ്റകൾ
ഈഭൂമിയ്ക്കുണ്ടൊരമ്മാച്ചൻ
ഈരേഴാം ക്ഷീര സിന്ധുവിൽ!
അതിലുണ്ടൊരു മൺഗോളം
അതിരില്ലാത്ത തോട്ടവും
അവിടത്രേ വിതക്കുന്ന-
താദ്യം ജീവന്റെ വിത്തുകൾ !
ജനിച്ചൂ മാതുലൻ, പിന്നെ
പൂത്തൂ വൃക്ഷലതാദികൾ
കായ്കൾ പക്ഷേ പഴുത്തില്ല;
കൊതി വന്നില്ല തിന്നുവാൻ!
വിശപ്പില്ല വിയർപ്പില്ല
മോദമോടേ കഴിഞ്ഞവർ
കൊയ്ത്തും തല്ലും കഴി,ഞ്ഞിപ്പോൾ
വിശ്രമിക്കുന്നു മാതുലൻ
അവിടെച്ചെന്നു ചോദിച്ചാ-
ലദ്ദേഹം ചൊല്ലു,മസ്ഥികൾ
ഇപ്പോഴേതു പുരേടത്തിൽ
റബ്ബറായെന്നു കൃത്യമായ് !
ഇതു ചൊല്ലി മറഞ്ഞേപോ-
യുടൻ, സ്വർഗ്ഗീയ നന്ദനൻ:
സ്വരമെന്യേ പറന്നേപോയ്
മാലാഖാമാരു മപ്പഴേ!
----*----
Sunday, January 1, 2012
Happy New Year!
Wish you win everywhere!
Triumphs may make you humble
That will take you to triple!
There are cores in to cores
Like you to live in universe.
If one of them is in hunger’s hell
How can you in Havens eat well?
So we may give three spoons
Of ours rise for their lives!
----*----
On every day of New Year
Triumphs may make you humble
That will take you to triple!
There are cores in to cores
Like you to live in universe.
If one of them is in hunger’s hell
How can you in Havens eat well?
So we may give three spoons
Of ours rise for their lives!
----*----
Subscribe to:
Posts (Atom)










