Thursday, November 15, 2012

പ്രണയകാലം

പനിനീറ് പുഷ്പം വിരിഞ്ഞ കാലം പരസ്പര മിഴിയി, ലുണറ്ന്നു നമ്മള്! പ്രണയ വനിയിലൊ,രമൃത നൂലിനാല് ഹൃദയങ്ങ, ളൊന്നായ്, കൊരുത്തു നമ്മൾ! ഒരു നേരം കാണാതിരുന്നു, വെങ്കി- ലൊരുയുഗ, വേനല് പടറ്ന്ന പോലെ പരിധിയി, ലില്ലെന്ന നാദം കിലുങ്ങിയാല്, കരളിന്റെ കമ്പി മുറിഞ്ഞ പോലെ! കേവലം കൌമാര ഭൂതിയെന്നോ, നിങ്ങള് കളിയാക്കുന്നൂ, നരവീണ കുട്ടികള്! ആയിരം കൌമാര ജന്മം കഴിഞ്ഞാലു- മണയില്ല ഞങ്ങടെ പ്രേമ സൂര്യന്! ഒരുവാനി, ലൊരുതരുവി.ലൊരേ, ചില്ലയി- ലൂയലാടും ഞങ്ങള് കല്പ കാലം! ----*----