Friday, February 17, 2012

മനുഷ്യപുത്രനുമായി..8

ഒരു

നിശ്ശബ്ദാഭിമുഖം

          -8-

ഏക വീഥീ വൃഥാബോധം

ത്യജിച്ചീടുക യാത്രികർ.

വഴിയേതിൽ നടന്നാലു-

മെത്തീടുന്നതു മുക്തിയിൽ!

ഏതു പാത വരിച്ചാലും

കണ്ണു വേണം പദങ്ങളിൽ !


വിശ്വാത്മാവു വസിച്ചീടു-

ന്നുണ്മ,യായതി ലൊക്കെയും.

വിശ്വാത്മാവിൽ ലയിക്കുമ്പോ-

ളതാ,ണെന്നുടെ മുക്തിയും!

ത്യജിപ്പൂ,സത്യവിശ്വാസ-


മെന്നുള്ളൊ,രന്ധ വീക്ഷണം!

കാണുന്നേൻ സത്യ മെന്തെന്ന

ചോദ്യത്തിൽ നിന്റെ മൌനവും!(3)

ഒരുവൻ സത്യ വിശ്വാസ-

മെന്നു ചൊല്ലുന്നതൊക്കെയും

അപരന്നന്ധ വിശ്വാസ-

we


മായിത്തീരുന്നതെങ്ങനെ?

എല്ലാം ശരി,യതേനേരം

തെറ്റുമാണിവയൊക്കെയും!
-------------------------------------
(3)സെന്റ്.ജോൺ:18/3

                             ------------------------തുടരും

                 



   



No comments:

Post a Comment